തമിഴ് സിനിമാലോകം ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജിനികാന്ത് ചിത്രം വേട്ടയ്യന്‍. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി. രജിനികാന്തിന് പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും, മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും മഞ്ജു വാര്യറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജിനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടത്തിനാകും സിനമ സാക്ഷ്യം വഹിക്കുക. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ വീണ്ടുമോരു ശക്തമായ പ്രമേയം വേട്ടയനിലൂടെ പറയുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
ചിത്രത്തില്‍ രജിനിയുടെ പെയറായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. താര എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോള്‍ പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടിയാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ഇവര്‍ക്ക് പുറമെ റിതിക സിങ്, ദുഷാരാ വിജയന്‍, സാബുമോന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സൗത്ത് ഇന്ത്യന്‍ സെന്‍സേഷണല്‍ എന്നറിയപ്പെടുന്ന അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. തമിഴും മലയാളവും കലര്‍ന്ന ‘മനസിലായോ’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്റെ ശബ്ദം പുനഃസൃഷ്ടിച്ചാണ് അനിരുദ്ധ് ഈ ഗാനം ഒരുക്കിയത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കതിര്‍ ആണ്. കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച ഫിലോമിന്‍ രാജാണ് വേട്ടയന്റെയും എഡിറ്റര്‍. അന്‍പറിവ് ഡ്യുയോയാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.