Daily News
'ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഇന്ത്യയില്‍'; ഹമീദ് അന്‍സാരിയ്ക്ക് മറുപടിയുമായി വെങ്കയ്യ നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 10, 02:14 pm
Thursday, 10th August 2017, 7:44 pm

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോകത്ത് മറ്റെവിടെയുള്ളതിനേക്കാളും സുരക്ഷ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലുണ്ടെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അസ്വസ്ഥരും അരക്ഷിതരുമാണെന്ന് രാജ്യസഭാ ടി.വിയില്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വെങ്കയ്യ നായിഡു പരോക്ഷമായി രംഗത്തെത്തിയത്.


Also Read: അധികാരം വിട്ടൊഴിയാന്‍ യുവാക്കള്‍തന്നെ ബി.ജെ.പിയോട് ആവശ്യപ്പെടും; ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും; അഹമ്മദ് പട്ടേല്‍


ഇന്ത്യ ഒരു പരിഷ്‌കൃത രാജ്യമാണെന്നും അതുകൊണ്ടാണിവിടെ ജനാധിപത്യം നിലനില്‍ക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന വാദത്തേയും അദ്ദേഹം എതിര്‍ത്തു.

സമുദായത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം വാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ടീയ അജണ്ടയാണെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.