ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം വെന്ത് തണിന്തത് കാട് മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. ഒരു ഇടവേളക്ക് ശേഷം ഗൗതം മേനോന്‍ എന്ന സംവിധായകന്റെ മികച്ച സൃഷ്ടി കാണാനായി എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
സംവിധായകന്റെ അവസാന ചിത്രങ്ങളെല്ലാം നിരാശയായിരുന്നു സമ്മാനിച്ചതെങ്കില്‍, ‘നീ താനേ എന്‍ പൊന്‍വസന്തം’ വരെയുണ്ടായിരുന്ന ഗൗതം മേനോനെ ഈ സിനിമയിലൂടെ കുറച്ചെങ്കിലും തിരിച്ചുകിട്ടിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഗൗതം മേനോന്റെ കംഫര്‍ട്ട് ഏരിയയായ പ്രണയരംഗങ്ങള്‍ അത്രക്ക് മികച്ചതായിരുന്നില്ലെന്നും ചിലയിടത്ത് ലാഗ് അനുഭവപ്പെട്ടുവെന്നും അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ മൊത്തത്തില്‍ സിനിമ, പ്രത്യേകിച്ച് ആദ്യ പകുതി നല്ല സിനിമാനുഭവമാണെന്നാണ് ഈ അഭിപ്രായങ്ങളിലും പറയുന്നത്.
സാധാരണ ഗ്യാങ്സ്റ്റര്‍ സിനിമകളിലെ എലമെന്റുകളെല്ലാമുള്ള ചിത്രം മേക്കിങ്ങിലൂടെയും ഇമോഷണല്‍ കണക്ഷനിലൂടെയുമാണ് വേറിട്ട കാഴ്ച സമ്മാനിക്കുന്നതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. പൂര്‍ണമായും ഒരു അടി-ഇടി ഗ്യാങ്സ്റ്റര്‍ സിനിമക്കപ്പുറം നായകകഥാപാത്രമായ ഗ്യാങ്സ്റ്ററുടെ ജീവിതയാത്രക്കാണ് സിനിമ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
സിനിമ അത്രക്ക് ഇഷ്ടപ്പെടാത്തവര്‍ പോലും പോസിറ്റീവായി എടുത്തു പറയുന്നത് സിലമ്പരസന്റെ പ്രകടനമാണ്. 20 വയസ് മുതലുള്ള മുത്തുവിന്റെ ജീവിതത്തെയും വിവിധ കാലഘട്ടങ്ങളെയും ജീവിതാനുഭങ്ങളിലൂടെ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങളെയും ചിമ്പു അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് എല്ലാവരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത്.
ടൈം ട്രാവല്‍ ഴോണറിലൊരുങ്ങിയ മാനാട് എന്ന ചിത്രത്തിലൂടെ ചിമ്പു അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും പെര്‍ഫോമന്‍സുമാണ് മുത്തുവെന്നാണ് നിരവധി പേര്‍ പറയുന്നത്. സംവിധാനത്തിലും തിരക്കഥയിലും ഗൗതം മേനോന് സംഭവിച്ച പാളിച്ചകളെ ചിമ്പു പ്രകടനം കൊണ്ട് മറികടക്കുകയാണെന്ന അഭിപ്രായവും ഇതിനൊപ്പം ഉയരുന്നുണ്ട്.
മലയാളികളായ നീരജ് മാധവും സിദ്ദിഖും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരുടെ പ്രകടനവും മികച്ച പ്രതികരണമാണ് നേടുന്നത്. എ.ആര്‍. റഹ്‌മാന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും സിനിമയുടെ ആസ്വദനത്തെ കൂടുതല്‍ എന്‍ഗേജിങ്ങാക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു.
#VendhuThanindhathuKaadu: Absolutely loved every bit of Muthu’s journey in the first half. The film beautifully builds the mood and milieu of this grey world. What didn’t work for me are the romance and the ending that feels out of place in an otherwise grounded film. pic.twitter.com/WAtf0Y6nhC