COVID-19
വീട്ടിലിരിമൈ*** ...; ട്വിറ്ററില്‍ ട്രന്‍ഡിങ്ങിലായി മലയാളം ഹാഷ്ടാഗ്; ഇത് വേറെ ലെവല്‍ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 21, 06:56 am
Saturday, 21st March 2020, 12:26 pm

രാജ്യത്ത് കൊവിഡ് ഭീതി ഉയരവെ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി മലയാളം ഹാഷ്ടാഗ്. പരമാവധി ആളുകള്‍ വീടുകളില്‍തന്നെ സുരക്ഷിതരായി ഇരിക്കണം എന്ന സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്താണ് കൗതുകമുണര്‍ത്തുന്ന വാചകത്തോടുകൂടിയ ഹാഷ്ടാഗ് വൈറലായിരിക്കുന്നത്. ‘വീട്ടിലിരി മൈരേ’ എന്ന വാചകമാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നിരവധിപ്പേരാണ് ഈ ടാഗുപയോഗിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയിലെ ഭാഗങ്ങള്‍ പകര്‍ത്തിയും രസകരമായ വാക്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമെല്ലാമാണ് ട്വീറ്റുകള്‍.

ഫേസ്ബുക്കിലും നിരവധിപ്പേര്‍ ഈ ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്യുന്നുണ്ട്.