1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു.
ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.
ഇപ്പോള്‍ 80 കളിലെ മലയാള സിനിമയിലുണ്ടായിരുന്ന എഴുത്തുകാരെ കുറിച്ചും മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തെ കുറിച്ചും സംസാരിക്കുകയാണ് രവീന്ദ്രന്‍.
മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം ആയികാണുന്നത് 80 കളിലെ സിനിമകളാണെന്നും ആ കാലഘട്ടത്തില്‍ മലയാള സിനിമക്ക് ഒരുപാട് നല്ല എഴത്തുകാര്‍ ഉണ്ടായിരുന്നുവെന്നും രവീന്ദ്രന്‍ പറയുന്നു. പത്മരാജന്‍, ഡെന്നീസ് ജോസഫ്, എസ്.എന്‍ സ്വാമി തുടങ്ങി ഒരുപാട് വ്യക്തികള്‍ മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അവയെല്ലാം സൂപ്പര്‍ ഹിറ്റുകളാണെന്നും രവീന്ദ്രന്‍ പറയുന്നു.
അന്നത്തെ സിനിമകള്‍ ഡയലോഗ് ഓറിയന്റഡ് സിനിമകള്‍ മാത്രമായിരുന്നു എന്ന് പറഞ്ഞ് തള്ളി കളയാന്‍ പറ്റില്ലെന്നും ഇപ്പോഴും കള്‍ട്ട് ക്ലാസ് ചിത്രമായി എല്ലാവരും കണക്കാക്കുന്നത് പത്മരാജന്റെ തൂവനാത്തുമ്പികളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.
‘നമ്മുക്ക് ഒരുപാട് എഴുത്തകാര്‍ ഉണ്ടായിരുന്നു 80 കളില്‍. പത്മരാജന്‍ സാര്‍, ജോതിദാസ്, എം.ടി, അതിന് ശേഷം വന്നിട്ടുള്ള ഡെന്നീസ് ജോസഫ്. ഇവരെല്ലാം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കൊടുത്തിട്ടുള്ളതാണ്. അതുപോലെ കല്ലൂര്‍ ഡെന്നീസ്, എസ്. എന്‍ സ്വാമി അങ്ങനെ പല റൈറ്റേഴ്‌സ് ഒരുപാട് വ്യത്യസ്തമായിട്ടുള്ള ഴോണറുകളിലുള്ള സിനിമകള്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചു. അതെല്ലാം ഇവിടെ സൂപ്പര്‍ ഹിറ്റായ സിനിമകളാണ്.
ഒറ്റയടിക്ക് നിങ്ങള്‍ ഡയലോഗ് ഓറിയന്റഡ് സിനിമയായിരുന്നു എന്ന് മാത്രം പറഞ്ഞ് മലയാള സിനിമയെ മാറ്റി നിര്‍ത്തരുത്. മലയാള സിനിമയുടെ ഏറ്റവും വലിയ സുവര്‍ണ കാലഘട്ടം ആയികാണുന്നത് 80 ലെ സിനിമകളാണ്. ഇന്നും ആളുകള്‍ ഒരു കള്‍ട്ട് സിനിമയായിട്ട് കാണുന്നത് തൂവാനത്തൂമ്പികളാണ്,’ രവീന്ദ്രന്‍ പറയുന്നു.
Content Highlight: Raveendran about the golden era of Malayalam cinema