Football
റൊണാള്‍ഡോ രണ്ടാമത്, റയലിലേക്ക് വന്നതിന്റെ കാരണം മറ്റൊരാള്‍; വെളിപ്പെടുത്തലുമായി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 07, 03:41 am
Monday, 7th April 2025, 9:11 am

ഏപ്രില്‍ അഞ്ചിന് ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ വെലന്‍സിയക്കെതിരെ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലൂക്ക മോഡ്രിക്കും സംഘവും പരാജയപ്പെട്ടത്. മത്സരത്തില്‍ റയലിന്റെ വജ്രായുധമായ കിലിയന്‍ എംബാപ്പെക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

എന്നിരുന്നാലും ഏപ്രില്‍ ഒമ്പതിന് ആഴ്‌സണലിനെതിരെയുള്ള മത്സരത്തില്‍ താരത്തിന് ഗോള്‍ നേടാനും റയലിന് വിജയിക്കാനും സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ താന്‍ റയല്‍ മാഡ്രിഡിന്റെ ഫാന്‍ ആയതിനെക്കുറിച്ചും ഇഷ്ട താരത്തെക്കുറിച്ചും സംസാരിക്കുകയാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. മുന്‍ ഫ്രഞ്ച് താരം സിദാനെയാണ് താരം ആദ്യം ഇഷ്ടപ്പെട്ടതെന്നും എന്നാല്‍ ക്ലബ്ബിലേക്ക് റൊണാള്‍ഡോ എത്തിയതോടെ എംബാപ്പെ അദ്ദേഹത്തിന്റെ ഫാനായെന്നും കുട്ടിക്കാലം മുതല്‍ ഇരുവരുടേയും മത്സരങ്ങള്‍ കാണുമെന്നും താരം പറഞ്ഞു.

‘ സിദാനെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ റയല്‍ മാഡ്രിഡിന്റെ ഫാനായത്. ശേഷം ക്രിസ്റ്റ്യാനോ വന്നു, അദ്ദേഹം എന്റെ മറ്റൊരു എഡൈിയലായി. ഞാന്‍ അവരുടെ മത്സരങ്ങള്‍ കുട്ടിക്കാലത്തും, ഇപ്പോള്‍ ഒരു താരമായപ്പോഴും മുടങ്ങാതെ കാണുന്നു,’ എംബാപ്പെ പറഞ്ഞു.

സീസണില്‍ റയലിന് വേണ്ടി 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടാന്‍ എംബാപ്പെക്ക് സാധിച്ചു. മാത്രമല്ല ഫുട്‌ബോള്‍ കരിയറില്‍ 495 മത്സരങ്ങളില്‍ നിന്ന് 363 ഗോളുകളും താരം നേടിയിട്ടുണ്ട്.

Zinédine Zidane - Player profile | Transfermarkt

zedan

നിലവില്‍ ലാ ലിഗ പോയിന്റ് ടേബിളില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. 30 മത്സരങ്ങളില്‍ നിന്ന് 79 വിജയവും ആറ് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 63 പോയിന്റാണ് റയല്‍ നേടിയത്.

പോയിന്റ് ടേബിളില്‍ ഒന്നാമതായുള്ളത് ബാഴ്‌സലോണയാണ്. 30 മത്സരങ്ങളില്‍ നിന്ന് 21 വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 67 പോയിന്റാണ് ബാഴ്‌സ നേടിയത്.

Content Highlight: Kylian Mbappe Talks About Zinadine Zidane And Cristiano Ronaldo