national news
ഡി.എം.കെ മന്ത്രിയുമായി ബന്ധപ്പെട്ട വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 03:44 am
Monday, 7th April 2025, 9:14 am

ചെന്നൈ: തമിഴ്‌നാട് മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെ.എന്‍. നെഹ്‌റുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മന്ത്രിയുടെ സഹോദരന്‍ മണിവണ്ണന്റെ വസതിയില്‍ ഉള്‍പ്പെടെ ഏഴിലധികം ഇടങ്ങളിലാണ് റെയ്ഡ്.

തേനാംപേട്ട്, ആല്‍വാര്‍പേട്ട്, ബസന്റ് നഗര്‍, സി.ഐ.ടി കോളനി, എം.ആര്‍.സി നഗര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇന്ന് (തിങ്കള്‍) രാവിലെ ഏഴ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് സര്‍ക്കാരും മന്ത്രിമാരും പ്രതിഷേധ രംഗത്തുള്ള സാഹചര്യത്തിലാണ് ഡി.കെ. മന്ത്രിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തുന്നത്.

Updating….,

Content Highlight: ED raids residences and institutions related to DMK minister