Entertainment
ഈ പറയുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും മമ്മൂക്കയ്ക്കില്ല, ഇപ്പോൾ അഭിനയിക്കാത്തതിൻ്റെ കാരണം... നിർമാതാവ് ബാദുഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 03:43 am
Monday, 7th April 2025, 9:13 am

അടുത്ത കാലത്ത് മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് വന്ന ചർച്ചകളിലൊന്നാണ് മഹേഷ് നാരായൻ – മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന സിനിമ. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നതും ഷൂട്ടിങ് താത്കാലികമായി നിർത്തിവച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനെത്തുടർന്ന് സിനിമ മുടങ്ങി എന്നടക്കം നിരവധി ഗോസിപ്പുകൾ വന്നു.

ഇപ്പോൾ മമ്മൂട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പറയുകയാണ് നിർമാതാവ് ബാദുഷ.

താനിതുവരെ മമ്മൂക്കയെ വിളിച്ചിട്ടില്ലെന്നും പക്ഷെ തനിക്ക് കാര്യങ്ങളൊക്കെ അറിയാമെന്നും ബാദുഷ പറയുന്നു. പറയുന്ന പോലെയുള്ള സീരിയസ് പ്രശ്നങ്ങളൊന്നും മമ്മൂട്ടിക്കില്ലെന്നും സാധാരണ ആളുകൾക്ക് വരുന്ന പോലെയുള്ള ചെറിയ ആരോഗ്യപ്രശ്നമാണെന്നും ബാദുഷ പറഞ്ഞു.

എന്നാൽ ഇപ്പോൾ എല്ലാം ഓക്കെയായി എന്നും നോമ്പ് കാരണമാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിക്കാത്തതെന്നും ബാദുഷ പറയുന്നു. അടുത്ത മാസം മഹേഷ് നാരായണൻ്റെ പടത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യുമെന്നും ബാദുഷ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയാണ് എം. എൻ. ബാദുഷ.

‘ഞാനിതുവരെ മമ്മൂക്കയെ വിളിച്ചിട്ടില്ല. പക്ഷെ നമുക്ക് കാര്യങ്ങളെല്ലാം അറിയാം. ഈ പറയുന്ന അത്രയും സീരിയസ് പ്രശ്നങ്ങളൊന്നും മമ്മൂക്കയ്ക്കില്ല. സാധാരണ ആളുകൾക്ക് വരുന്ന പോലെ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്. അതിൻ്റെ ട്രീറ്റ്മെൻ്റിലാണ്. എല്ലാം ഇപ്പോൾ ഓക്കെയായി ഇരിക്കുവാണ്.

അടുത്ത മാസം തന്നെ മമ്മൂക്ക അഭിനയിക്കാൻ പോകും. നോമ്പ് കാരണമാണ് ഇപ്പോൾ അഭിനയിക്കാത്തത്. നോമ്പ് കഴിഞ്ഞാൽ അടുത്ത മാസം മഹേഷ് നാരായണൻ്റെ പടത്തിൽ ജോയിൻ ചെയ്യും,’ ബാദുഷ പറയുന്നു.

മോഹൻലാലിനെയും മമ്മൂട്ടിയെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മനുഷ് നന്ദനാണ് ചിത്രത്തിന് ഛായാഗ്രാഹണം ചെയ്തിരിക്കുന്നത്. ആൻ്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് നിർമാണം.

Content Highlight: Producer Badusha Talking about Mammoootty Health Condition