കല്‍ബുര്‍ഗിയെ ചെയ്തത് പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘികളുടെ മോഹം കൈയ്യില്‍ വെച്ചാല്‍ മതി: വി.എസ് അച്യുതാനന്ദന്‍
Daily News
കല്‍ബുര്‍ഗിയെ ചെയ്തത് പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘികളുടെ മോഹം കൈയ്യില്‍ വെച്ചാല്‍ മതി: വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2017, 7:58 pm

vsa


ഹിന്ദുത്വം, പശു, ബീഫ് ഇതെല്ലാം പറഞ്ഞിട്ടും കേരളത്തില്‍ ബിജെപി ക്ലച്ചു പിടിക്കുന്നില്ല.


തിരുവനന്തപുരം:  എം.എം കല്‍ബുര്‍ഗിയെയും ഗോവിന്ദ പന്‍സാരെയും നേരിട്ട മാതൃകയില്‍ എം.ടിയെയും കൈകാര്യം ചെയ്യാനാണ് സംഘികള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ സംഘികളത് കയ്യില്‍ വെച്ചാല്‍ മതിയെന്നും വി.എസ് പറഞ്ഞു.

ഹിന്ദുത്വം, പശു, ബീഫ് ഇതെല്ലാം പറഞ്ഞിട്ടും കേരളത്തില്‍ ബിജെപി ക്ലച്ചു പിടിക്കുന്നില്ല. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചുനോക്കിയിട്ടും രക്ഷയില്ലെന്നു മനസിലാക്കിയാണ് കേന്ദ്രം കേരളത്തോടു കൂടുതല്‍ കലിപ്പു തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു.

എം.ടിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഞായറാഴ്ച സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്കരിക്കാന്‍ അനുവദിക്കാത്തതിലുള്ള പകയാണ് എം.ടിയോട് സംഘപരിവാറിനെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നു.


Related: സംഘപരിവാര്‍ തന്നെ വേട്ടയാടുന്നത് മുസ്‌ലിമായതിനാല്‍: കമല്‍


എം.ടിയെ വേട്ടയാടിയത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഇത് സാംസ്‌ക്കാരിക ഫാസിസമാണെന്നും കമല്‍ പറഞ്ഞിരുന്നു. നിര്‍മാല്യം ചിത്രീകരിച്ചതിലുള്ള പകയും എം.ടിയോട് സംഘപരിവാറിനുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു.

ഇന്നാണെങ്കില്‍ എം.ടിക്ക് നിര്‍മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല. എം.ടി.യെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിക്കാന്‍ ഇങ്ങനെ ഒത്തുകൂടേണ്ടിവന്നത് തന്നെ ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞു.

മോദിയുടെ നോട്ടുനിരോധനത്തെ വിമര്‍ശിച്ച എം.ടി മോദിയെ തുഗ്ലക്കിനോട് ഉപമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി രംഗത്തു വരികയും മോദിയെക്കുറിച്ച് പറയാന്‍ എംടിക്ക് എന്ത് അവകാശമാണുള്ളതെന്ന് പറയുകയും ചെയ്തിരുന്നു. എം.ടിയുടെ വെബ്‌സൈറ്റും തകര്‍ക്കപ്പെട്ടിരുന്നു.


Read more: മോദി കലണ്ടറിന് പകരം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കലണ്ടറുമായി വേലുനായ്ക്കര്‍