ഇനി കളി മാറും;ചാംപ്യന്‍സ് ലീഗിലും 'വാര്‍' വരും
Football
ഇനി കളി മാറും;ചാംപ്യന്‍സ് ലീഗിലും 'വാര്‍' വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 5:34 pm

ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വാര്‍ സംവിധാനം കൊണ്ടുവരാന്‍ യുവേഫയുടെ പൂതിയ തീരുമാനം.ഗ്രൂപ്പ് ഘട്ടം മുതലുള്ള മല്‍സരങ്ങളില്‍ വാര്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.റഫറിമാര്‍ തുടര്‍ച്ചായായി പിഴവുവരുത്തുന്ന സാഹചര്യത്തിലാണ് യുവേഫ പുതിയ തീരുമാനം കൈകൊണ്ടത്.

2019-2020 യുവേഫ ചാംപ്യന്‍സ് ലീഗിന് പുറമെ 2019 സൂപ്പര്‍ കപ്പിലും 2020 യൂറോ കപ്പിലും 2020-2021 യൂറോപ്പ ലീഗിലും 2021 യുവേഫ നേഷന്‍സ് കപ്പിലും വാര്‍ സംവിധാനമുപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ALSO READ:ഏഷ്യാകപ്പിലെ പ്രകടനം കൊണ്ട് കാര്യമില്ല; ധവാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്

“”യുവേഫയുടെ മല്‍സരങ്ങളെ റോബോട്ടുകള്‍ നിയന്ത്രിക്കേണ്ട കാലമായി.പുതിയ തീരുമാനം അനുകൂലമാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്”” പ്രസിഡന്‌റ് അലക്‌സാണ്ടര്‍ സെഫറിന്‍ പറഞ്ഞു.

വാര്‍ സംവിധാനം റഷ്യ ലോകകപ്പിലും കോണ്‍ഫെഡറേഷന്‍ കപ്പിലും ജര്‍മന്‍ കപ്പിലും വിജയകരമായി ഉപയോഗിച്ച സാഹചര്യത്തിലാണ് യുവേഫ സുപ്രധാന തീരുമാനമെടുത്തത്. നിലവില്‍ 2017 മുതല്‍ ഓസ്‌ട്രേലിയയുടെ എ-ലീഗില്‍ വാര്‍ ഉപയോഗിക്കുന്നുണ്ട്.

റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ കഴിഞ്ഞ മൂന്നുവര്‍ഷവും റഫറിയിങില്‍ പിഴവുണ്ടായെന്ന വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന്കൂടിയാണ് പുതിയ തീരുമാനം