വാളയാര്‍ കേസ്; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
Valayar Case
വാളയാര്‍ കേസ്; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 9:36 pm

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി നടപ്പാക്കുക എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്, സംസ്ഥാന നേതാക്കളായ ചന്ദ്രിക, സുബൈദ കക്കോടി, സുഭദ്രാമ്മ തോടപ്പള്ളി, മുംതാസ് ബീഗം, സനീറ ബീവി, ആരിഫ ബീവ് എന്നിവര്‍ ഉള്‍പ്പെടെ 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടതായി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസ് സി.ബി.ഐക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി കോടതി നാളെ പരിഗണിക്കും.

വാളയാര്‍ കേസില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ രംഗത്ത് വന്നിരുന്നു. അപ്പീല്‍ പോകാന്‍ താത്പര്യമില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കണമെന്നും പറഞ്ഞിരുന്നു.

കേരളാ പൊലീസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ