Film News
കൊടുങ്കാറ്റിന് മുമ്പുള്ള പുഞ്ചിരി; അഡ്വ. എബിനും അഡ്വ. മാധവിയും; വാശിയുടെ പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 27, 03:40 pm
Sunday, 27th March 2022, 9:10 pm

നാരദന് ശേഷമുള്ള ടൊവിനോ ചിത്രം വാശിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ടൊവിനോയും കീര്‍ത്തി സുരേഷും പരസ്പരം നോക്കി ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

‘കൊടുങ്കാറ്റിന് മുന്നേയുള്ള ചിരി, മീറ്റ് അഡ്വ. എബിന്‍ ആന്‍ഡ് അഡ്വ. മാധവി. വാശിയിലൂടെ ഇവരുടെ കുടുംബകഥ അവതരിപ്പിക്കാനൊരുങ്ങുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ എന്നിവര്‍ പങ്കുവെച്ചിരുന്നു.’മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് മറ്റൊരു അവിശ്വസനീയ ചിത്രം കൂടി വരുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചത്.

നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlight: vaashi new poster tovino thomas keerthy suresh