കേന്ദ്രം അയക്കുന്നത് കാത്തുനില്‍ക്കേണ്ട; സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍
Kerala
കേന്ദ്രം അയക്കുന്നത് കാത്തുനില്‍ക്കേണ്ട; സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 2:50 pm

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് സംസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാലുദിവസത്തിനകം ഏഴര ലക്ഷം വാക്‌സിന്‍ കേരളത്തിന് കിട്ടും. വാക്‌സിന്‍ നല്‍കേണ്ട ദിവസം നിശ്ചയിച്ചു കഴിഞ്ഞാല്‍ അനാവശ്യമായ തിരക്ക് കുറയ്ക്കാനാകും.

18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ വാക്‌സിന്‍ വേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണം നടത്തുകയാണ് വേണ്ടത്. പരിഭ്രാന്തിയുണ്ടാക്കേണ്ട കാര്യമില്ല.

കൊവിഡിന്റെ കാര്യത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് നിയന്ത്രണം ഉള്ളതായി തോന്നിയിട്ടില്ലെന്നും എന്നാല്‍ മാസ്‌ക് വെക്കുന്നു എന്നത് കേരളത്തിലെ ജനങ്ങള്‍ പ്രത്യേകമായി പാലിക്കുന്ന കാര്യമാണെന്നും മുരളീധരന്‍ പരഞ്ഞു.

ഞാന്‍ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ മാസ്‌ക് വെക്കുന്ന ആളുകളെ കണ്ടിട്ടില്ല. പക്ഷേ മാസ്‌ക് വെച്ചതുകൊണ്ട് മാത്രം കാര്യമില്ല. കല്യാണങ്ങള്‍, ചടങ്ങുകള്‍ ഇവ എല്ലാം ഇപ്പോഴും നടക്കുന്നുണ്ട്. അതിലെല്ലാം നിയന്ത്രണം വരണം, മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V. Muraleedharan About Covid vaccine