വാഷിങ്ടണ്‍: അമേരിക്കയിലെ വിമാനാപകടത്തെ തുടര്‍ന്നുള്ള തിരച്ചിലിൽ 28 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പട്ടോമക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 67 പേരാണ് വിമാനാപകടത്തില്‍ അകപ്പെട്ടത്.
അപകടത്തില്‍പ്പെട്ട ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു. നിലവില്‍ 27 പേരെയാണ് നദിയില്‍ നിന്ന് കണ്ടെത്തിയത്. ഒരാളെ വിമാനത്തില്‍ നിന്നും കണ്ടെത്തി.
അപകടത്തില്‍ പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെടുന്നതുവരെ വിമാനത്തില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് വിചിറ്റ മേയര്‍ ലില്ലി വു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം രണ്ട് റഷ്യന്‍ മുന്‍ ഫിഗര്‍ സ്‌കേറ്റര്‍മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് ക്രെംലിന്‍ അറിയിച്ചു.
നിലവില്‍ പട്ടോമക് തിരച്ചില്‍ തുടരുകയാണ്. വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തടയാനാകുമെന്നും എന്നാല്‍ ഇപ്പോഴത്തെ അപകടത്തിന് കാരണമായത് കാലാവസ്ഥ വ്യതിയാനമാണെന്നും ഗതാഗത സെക്രട്ടറി സീന്‍ ഡഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് യു.എസ് വിമാനം വാഷിങ്ടണ്‍ ഡി.സിക്ക് സമീപം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 60 യാത്രക്കാരും നാല് ജോലിക്കാരുമാണ് ഉണ്ടായിരുന്നത്.
സൈനിക ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരും ഉണ്ടായിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, അമേരിക്കന്‍ എയര്‍ലൈന്‍സിന് വേണ്ടി സര്‍വീസ് നടത്തുന്ന PSA എയര്‍ലൈന്‍സിന്റെ ബൊംബാര്‍ഡീര്‍ CRJ700 റീജിയണല്‍ ജെറ്റ് ഫ്‌ലൈറ്റ്, വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ എ.ഡി കാനിലെ വിചിറ്റയില്‍ നിന്ന് വരികയായിരുന്ന സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രാദേശിക സമയം രാത്രി 9 മണിക്ക് മുമ്പ് ജെറ്റ് ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിരച്ചിലില്‍ മൂന്ന് കഷണങ്ങളായാണ് നദിയില്‍ വിമാനം കണ്ടെത്തിയത്.
കൂട്ടിയിടിയെത്തുടര്‍ന്ന്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ ) വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരുന്നു. ടേക്ക്ഓഫുകളും ലാന്‍ഡിങ്ങുകളുമാണ് നിര്‍ത്തിയത്. വിമാനത്താവളം രാത്രി 11 മണി വരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Content Highlight: US plane crash; 28 dead bodies recovered