‘പ്രദേശത്ത് റോഡിന് സമീപം ഇരിയ്ക്കുകയായിരുന്നു മകന്‍. വേറെയും കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. പെട്ടെന്നെത്തിയ പൊലീസ് സംഘം എല്ലാവരോടും മാസ്‌ക് എവിടെയെന്ന് ചോദിച്ച് ശകാരിച്ചു. മകനോടും മാസ്‌ക് ധരിക്കാന്‍ പറഞ്ഞു. ശേഷം അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു,’ യുവാവിന്റെ അമ്മ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മകനെ തേടി പൊലീസ് സ്റ്റേഷനിലെത്തിയെന്നും എന്നാല്‍ അവനെ വിട്ടയച്ചെന്നാണ് പൊലീസുകാര്‍ തന്നോട് പറഞ്ഞതെന്നും യുവാവിന്റെ അമ്മ പറഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ പറയുന്നു.
ഇതുസംബന്ധിച്ച് പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ പരാതിയുമായി മുന്നോട്ടുപോയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.
അതേസമയം യുവാവിന്റെ അമ്മയുടെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് എസ്.എസ്.പി രോഹിത് സാജ്‌വാന്‍ പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന വ്യാജ ആരോപണമാണിതെന്നായിരുന്നു എസ്.എസ്.പി രോഹിത് പറഞ്ഞത്.