national news
ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് സന്തോഷ വാര്‍ത്ത; താന്‍ സന്തോഷവതിയെന്ന് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 06:07 pm
Thursday, 24th October 2019, 11:37 pm

ഉത്തര്‍പ്രദേശില്‍ 11 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പ്രതീക്ഷയുടെ അംശങ്ങള്‍. ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും വോട്ട് ശതമാനം ഇരട്ടിയാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസിന് സാധിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൂടുതല്‍ സീറ്റുകളില്‍ നാലാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ഇത്തവണ മൂന്ന് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിനായി.

ഗാംഗോഹ് മണ്ഡലത്തില്‍ വിജയിക്കുമെന്ന് പലപ്പോഴും തോന്നിപ്പിച്ചെങ്കിലും അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നൊമാന്‍ മസൂദ് പരാജയപ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണ്. തങ്ങളുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ന്നത്.

യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി നടത്തുന്ന പോരാട്ടം ജനങ്ങളുടെ ഹൃദയത്തെ വിജയിച്ചിരിക്കുന്നുവെന്ന് ഒരു മുന്‍ എം.പി പ്രതികരിച്ചു. 2022ല്‍ ബി.ജെ.പിയെ പ്രിയങ്ക ഫാക്ടര്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ