ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ ദാരുണമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് 38കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഡോ. നിഷ സിങ്കാലാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയും എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ ആള്‍ കുട്ടികളേയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു.
ഡോക്ടറായ നിഷയുടെ ഭര്‍ത്താവ് അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറഞ്ഞ പൊലീസ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കേബിള്‍ ടിവി ടെക്‌നീഷ്യനാണെന്ന് പറഞ്ഞാണ് പ്രതി വീട്ടില്‍ കയറിയതെന്നും കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് നിഗമനം. നിഷയെ കൊലപ്പെടുത്തുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂറോളം സമയം ഇയാള്‍ വീട്ടില്‍ തുടര്‍ന്നതായും പൊലീസ് പറഞ്ഞു.
ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.
ആഗ്രയിലെ തിരക്കേറിയ ഒരു ടൗണില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ കയറി ഒരു യുവതിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയിരിക്കുന്നു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിന്റേയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ എടുക്കുന്നതിന്റേയും തിരക്കിലാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഉത്തര്‍പ്രദേശിലെ കുറ്റകൃത്യങ്ങളില്‍ കുറവ് വരുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് യോഗി ആലോചിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക