മറ്റ് ഭാഷകളിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ യുവതാരം ഉണ്ണിമുകുന്ദന്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെന്നിന്ത്യയിലെ സൂപ്പര്‍ നായിക സാമന്തയുമൊത്താണ് ഇനി ഉണ്ണി മുകുന്ദന് അഭിനയിക്കാന്‍ പോകുന്നത്.
യശോദ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും പുറത്തിറങ്ങുക. നായികാ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്. ഇരട്ടസംവിധായകരായ ഹരി ഹരീഷ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മോഹന്‍ലാലും ജൂനിയര്‍ എന്‍.ടി.ആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന് തെലുങ്കില്‍ ആദ്യമായി സാന്നിധ്യം അറിയിച്ചത്. പിന്നീട് 2019 ല്‍ പുറത്തിറങ്ങിയ അനുഷ്ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ റീമേക്കായ സീഡനില്‍ പൃഥ്വിരാജിന്റെ മനുവിനെ തമിഴില്‍ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു.
വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന് ആണ് റിലീസിനൊരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ ചിത്രം. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജിത്തു ജോസഫിന്റെ 12ത്ത് മാന്‍ എന്നീ ചിത്രങ്ങളാണ് മറ്റ് പ്രൊജക്ടുകള്‍.