ഇന്ത്യാ ടുഡെ, എന്‍.ഡി.ടി.വി എന്നിവയടക്കമുള്ള ദേശീയ മാധ്യങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയ്‌ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍. അപകടത്തില്‍ പരിക്കേറ്റ എട്ടോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി ജില്ലയില്‍ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇവിടെ രാവിലെ മുതല്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു.
उत्तर प्रदेश के लखीमपुर खीरी में केंद्रीय गृह राज्य मंत्री के कार्यक्रम का विरोध कर रहे सड़क के किनारे खड़े किसानों पर मंत्री के काफिले की गाड़ियां द्वारा कुचले जाने पर 2 किसानों की मौत हो गयी है व 8 किसान गंभीर जख्मी है।@AHindinews@ndtvindia@aajtak@BBCHindi@thewire_in
അപകടമുണ്ടായതോടെ ജില്ലയില്‍ പ്രതിഷേധം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. ‘ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ വഴിയരികില്‍ നില്‍ക്കുന്ന കര്‍ഷകരിലേക്ക് ഇടിച്ചുകയറുകയും 2 കര്‍ഷകര്‍ മരിക്കുകയും 8 കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.’ എന്നാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ട്വീറ്റ് ചെയ്തു.
അതേസമയം മരണങ്ങളോ അപകടമോ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.