Advertisement
FB Notification
ഈ സസ്‌പെന്‍ഷന്‍ നല്‍കുന്നത് മനുഷ്യപക്ഷത്ത് ഉറച്ചുനില്‍ക്കാനുള്ള ഊര്‍ജ്ജം
ഉമേഷ് വള്ളിക്കുന്ന്
2019 Jan 17, 05:35 pm
Thursday, 17th January 2019, 11:05 pm

ഒപ്പം നിന്ന പതിനായിരക്കണക്കിന് വലിയ മനസ്സുകള്‍ക്കും സോഷ്യല്‍/പ്രിന്റ്/ വിഷ്വല്‍ മാധ്യമങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളും നന്ദിയും തീരാത്ത സ്‌നേഹവും.?

ജനതയെ ഒറ്റുന്നവനോടൊപ്പമല്ല,
മനുഷ്യപക്ഷത്ത് തന്നെയാണ്
അടിയുറച്ചു നില്‍ക്കേണ്ടതെന്ന് ആവര്‍ത്തിച്ചുറപ്പിക്കാനുള്ള
ഊര്‍ജ്ജമാണ് ഇന്നത്തെ പകല്‍
പകര്‍ന്നു കിട്ടിയത്.

നിയമവും നീതിയും നടപ്പാക്കാനുള്ള
ഏത് നടപടികളും അംഗീകരിച്ച് ഒപ്പം നില്‍ക്കും.

അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കില്‍
പൊരുതിയേ വീഴൂ.

***
“സസ്‌പെന്‍ഷന്‍ കിട്ടി വീട്ടിലിരിക്കുമ്പോഴേ അതിന്റെ വിഷമം അറിയൂ” എന്ന് അനുഭവമുള്ള കൂട്ടുകാരി സ്‌നേഹപൂര്‍വ്വം.?

വീട്ടിലിരിക്കുന്നതെന്തിനെന്ന് ഞാന്‍.

പുസ്തകങ്ങള്‍, സിനിമകള്‍, എത്ര ദൂരം പോയാലും തീരാത്ത റോഡുകള്‍, കണ്ടാല്‍ തീരാത്തത്ര ഭൂപ്രദേശങ്ങള്‍,
സ്‌നേഹം കൊളുത്തി വച്ച് കാത്തിരിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍……

ഒരു സസ്‌പെന്‍ഷന്‍ കാലം കൊണ്ട് ഓടിയെത്താനാവുമോ ഇത്തിരിയിടത്തെങ്കിലും…..

മിഠായിത്തെരുവ് അക്രമം; കോഴിക്കോട് കമ്മീഷണറെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍