ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന്‍ നീരീക്ഷണ വിമാനങ്ങള്‍ ഉപയോഗിക്കും: ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
World News
ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന്‍ നീരീക്ഷണ വിമാനങ്ങള്‍ ഉപയോഗിക്കും: ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 10:29 pm

ലണ്ടന്‍: ഹമാസ് തടവിലാക്കിയ ബന്ദികളെ കണ്ടെത്താന്‍ ഗസയ്ക്ക് മുകളിലൂടെ യു.കെ സൈന്യം നീരീക്ഷണ വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം.

ഗസയ്ക്ക് മുകളിലൂടെ സൈനിക വിമാനങ്ങള്‍ എപ്പോള്‍ മുതല്‍ നിരീക്ഷണമാരംഭിക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിമാനങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാകില്ലെന്നും ബന്ദികളെ കണ്ടെത്തുന്നതില്‍ മാതമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ബ്രിട്ടീഷ് മന്ത്രി വിക്ടോറിയ അറ്റ്കിന്‍സ് ബി.ബി.സിയോട് പറഞ്ഞു.

ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറിയതോടെ ഗസയിലെ യുദ്ധം അവസാനിപ്പിച്ചതിനുശേഷം മാത്രമേ കൂടുതല്‍ തടവുകാരെ മോചിപ്പിക്കൂ എന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.

ഇസ്രഈല്‍-ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിര്‍ത്തല്‍ ഡിസംബര്‍ ഒന്നിന് അവസാനിച്ചിരുന്നു. വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രഈല്‍ ഗസയില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു. വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി 70 ഇസ്രഈലികളെയും 210 ഫലസ്തീനി തടവരുകാരയും വിട്ടയച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ 193 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് മാസത്തോളമായി തുടരുന്ന ആക്രമണത്തില്‍ ഫലസ്തീനില്‍ മരിച്ചവരുടെ എണ്ണം 15,200 ആയി ഉയര്‍ന്നതായും മന്ത്രാലയം പറഞ്ഞു.

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ

content highlight : UK to start Gaza surveillance flights to locate captives held by Hamas