Film News
അല്ലരി നരേഷ്, വിജയ് കനകമേടല കൂട്ടുകെട്ടിന്റെ ഉഗ്രം ടീസര്‍ നാഗ ചൈതന്യ പുറത്തിറക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 23, 06:30 am
Thursday, 23rd February 2023, 12:00 pm

നാന്ദി എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം അല്ലരി നരേഷ്- വിജയ് കനകമേടല കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഉഗ്രം.
വേനല്‍ അവധിക്ക് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. സൂപ്പര്‍ താരം നാഗ ചൈതന്യയാണ് വീഡിയോ ലോഞ്ച് ചെയ്തത്.

പോലീസ് ഓഫീസറാണ് അല്ലരി നരേഷ് ചിത്രത്തില്‍ എത്തുന്നത്. മിര്‍ണയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൂം വെങ്കട്ട് ഒരുക്കുന്ന കഥക്ക് അബ്ബൂരി രവിയാണ് സംഭാഷണങ്ങള്‍ എഴുതുന്നത്.

ഷൈന്‍ സ്‌ക്രീന്‍സിന്റെ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേര്‍ന്നാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ ഇന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിധ് ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ശ്രീചരണ്‍ പകലയാണ്. ഛോട്ടാ കെ. പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍, ബ്രഹ്‌മ കദളി പ്രൊഡക്ഷന്‍ ഡിസൈനര്‍ ആണ്. പി.ആര്‍.ഒ: ശബരി

Content Highlight: ugram movie teaser