Daily News
ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പ് ഇടത്-ദളിത്-ട്രൈബല്‍ സഖ്യത്തിന് ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 29, 04:37 pm
Thursday, 29th September 2016, 10:07 pm

 


ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റീസിന് ഉജ്ജവല ജയം.


ഹൈദരാബാദ്:  ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റീസിന് ഉജ്ജവല ജയം. എസ്.എഫ്.ഐ-ദളിത്-ട്രൈബല്‍ വിദ്യാര്‍ഥിസംഘടനകളുടെ സഖ്യം എല്ലാ സീറ്റുകളിലും വിജയിച്ചു.

ആകെയുള്ള എട്ടു സീറ്റിലും ഇടതുസഖ്യം തന്നെ വിജയിച്ചു.

എസ്.എഫ്.ഐയുടെ കുല്‍ദീപ് സിങ് നാഗിയാണ് പ്രസിഡന്റ് . ഡി.എസ്.യുവിന്റെ സുമന്‍ ദമേര ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബുക്യ സുന്ദര്‍(ടി.എസ്.എഫ്),  ജോയിന്റ് സെക്രട്ടറിയായി വിജയ്കുമാര്‍(എസ്.എഫ്.ഐ), സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഉഷ്‌നിഷ് ദാസ് (എസ്.എഫ്.ഐ), കള്‍ച്ചറല്‍ സെക്രട്ടറിയായി നഖ്രായി ദബേര്‍മ(ബി.എസ്.എഫ്) എന്നിവര്‍ വിജയിച്ചു. ജന്‍ഡര്‍ ജസ്റ്റീസ് കമ്മിറ്റിയിലേക്ക് എം തുഷാര(ടിവിവി)യെ തെരഞ്ഞെടുത്തു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ സര്‍വകലാശാല സമിതിയാണ് ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി. ഇന്റര്‍ഗ്രേറ്റഡ് വിഭാഗത്തില്‍ നിന്നാണ് തുഷാര സമിതിയിലെത്തിയത്.
sfi-hcu-1
എസ്എഫ്‌ഐ സഖ്യത്തില്‍ ടി.എസ്.എഫ്(ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം), ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍(ഡിഎസ്.യു), തെലങ്കാന വിദ്യാര്‍ഥിവേദിക(ടി.വി.വി), ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ബി.എസ്.എഫ്) എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫ്രണ്ടായി മത്സരിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എ.ബി.വി.പിയെ പിന്തള്ളി അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) രണ്ടാമതെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എ.എസ്.എ തീരുമാനിച്ചിരുന്നത്. വിജയകുമാര്‍ പെഡപ്പുടിയെയാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എ.എസ്.എ ഉയര്‍ത്തി കാട്ടിയിരുന്നത്.

അതേ സമയം ജെ.എന്‍.യുവിന് പിന്നാലെ മതേതര സഖ്യത്തില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും എ.ബി.വി.പിക്ക് ലഭിച്ചിരിക്കുന്നത്.

എ.ബി.വി.പിക്ക് എതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്.എഫ്.ഐ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. രോഹിത് വെമുലയടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും എ.ബി.വി.പിയുടെ ഇടപെടലുകളായിരുന്നു.

sfi-hcu-2

hcu-1

hcu