Entertainment
ആരാണ് കൂടുതല്‍ നോട്ടി? മമ്മൂക്ക മലയാളികളുടെ ഐഡിയല്‍മാന്‍, പക്ഷെ ലാലേട്ടന്‍ അങ്ങനെയല്ല: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 03:19 am
Sunday, 30th March 2025, 8:49 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, സംഗീതം തുടങ്ങി വിവിധ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിക്കാനുളള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മുന്‍നിര താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും പൃഥ്വിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരിലും ‘ആരാണ് കൂടുതല്‍ നോട്ടി’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നോട്ടിയായ ആള്‍ മോഹന്‍ലാല്‍ ആണെന്നാണ് പൃഥ്വി പറയുന്നത്. അത് മലയാളികള്‍ക്കൊക്കെ അറിയുന്ന കാര്യമാണെന്നും നടന്‍ പറഞ്ഞു.

മമ്മൂട്ടിയല്ലേ മോഹന്‍ലാലിനേക്കാള്‍ നോട്ടിയെന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു മറുപടി. മമ്മൂട്ടി വളരെ വലിയ ജെന്റില്‍മാനാണെന്നാണ് പൃഥ്വി പറയുന്നത്. കേരളത്തില്‍ മമ്മൂട്ടിയൊരു ഐഡിയല്‍മാന്‍ ആണെന്നും പക്ഷെ മോഹന്‍ലാല്‍ വളരെ നോട്ടിയാണെന്നും പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നോട്ടി ആയിട്ടുള്ള ആള്‍ ലാലേട്ടനാണ്. അതില്‍ ഒരു സംശയവുമില്ല. മലയാളികള്‍ക്കൊക്കെ അത് അറിയുന്ന കാര്യമാണ് (ചിരി).

മമ്മൂക്കയാണോ അദ്ദേഹത്തേക്കാള്‍ നോട്ടിയെന്ന് ചോദിച്ചാല്‍, അല്ല എന്നാണ് എന്റെ മറുപടി. മമ്മൂക്ക വളരെ വലിയ ജെന്റില്‍മാനാണ്. അദ്ദേഹം വളരെയേറെ ഫണ്ണായ ആളാണ്. അല്ലെന്ന് ഞാന്‍ പറയില്ല.

കേരളത്തില്‍ എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരോട് മമ്മൂക്കയെ പോലെ ഒരാളാകാന്‍ പറയും. എല്ലാ അമ്മമാര്‍ക്കും അദ്ദേഹത്തെ പോലെയൊരു മകന്‍ വേണമെന്നാകും. അദ്ദേഹം അങ്ങനെയുള്ള ഒരാളാണ്. മമ്മൂക്ക ഒരു ഐഡിയല്‍മാന്‍ ആണ്. പക്ഷെ ലാലേട്ടന്‍ വളരെ നോട്ടിയാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj Sukumaran Talks About Mohanlal And Mammootty