Kerala
പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം; കേരളത്തെ ജനാധിപത്യ വിരുദ്ധ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് നയിക്കുന്നു- ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 02, 02:58 pm
Saturday, 2nd November 2019, 8:28 pm

തിരുവനന്തപുരം: യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്.

പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരമാണെന്നും സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം

രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളും എതിര്‍ക്കേണ്ട ഒന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു എ പി എ ചുമത്തിയ സംഭവം. ലഘുലേഖ കയ്യില്‍ വെച്ചു എന്ന പേരില്‍ യു എ പി എ ചുമത്തുന്നതും, അറസ്റ്റ് ചെയ്യുന്നതും, 2015 ലെ കേരളാ ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണ് (Shyam Balakrishnan v.s State of Kerala, 2015) മാവോയിസ്റ്റ് ചിന്താധാരയില്‍ വിശ്വസുക്കുന്നത് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ഇടാന്‍ തക്ക കുറ്റമല്ലെന്നാണ് അന്ന് ഹൈക്കോടതി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഭരണകൂട ഭീകരതയ്‌ക്കെതിരെയും, പോലീസ് നരനായാട്ടിനെതിരെയും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ