Entertainment
അഭിലാഷം എന്ന സിനിമ തെരഞ്ഞെടുക്കാന്‍ അതും ഒരു റീസണായിരുന്നു: തന്‍വി റാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 05:48 am
Monday, 31st March 2025, 11:18 am

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയായ നടിയാണ് തന്‍വി റാം. 2019ല്‍ പുറത്തിറങ്ങിയ അമ്പിളി എന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിലൂടെയാണ് തന്‍വി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് കപ്പേള, കുമാരി, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, 2018 തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തന്‍വിക്ക് സാധിച്ചു.

നാനിയുടെയും കിരണ്‍ അബ്രാവരത്തിന്റെയും കൂടെ രണ്ട് തെലുങ്ക് സിനിമയിലും തന്‍വി അഭിനയിച്ചിട്ടുണ്ട്. തന്‍വി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോള്‍ അഭിലാഷം എന്ന സിനിമ താന്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് തന്‍വി റാം.

താന്‍ ഈ സിനിമ തെരഞ്ഞെടുക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രണയത്തിനുപരി സൗഹൃദത്തിനും മറ്റു പല ബന്ധങ്ങള്‍ക്കും ഈ സിനിമയില്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും തന്‍വി റാം പറയുന്നു. പ്രണയം എന്നുള്ള ഒരു കോണ്‍സ്റ്റന്റ ഇമോഷനെക്കാളും അഭിലാഷം എന്ന സിനിമ ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് തന്‍വി പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിന്‍ സംസാരിക്കുകയായിരുന്നു തന്‍വി.

‘ഒരുപാട് റീസണ്‍സ് ഉണ്ടായിരുന്നു ഈ സിനിമ പിക്ക് ചെയ്യാനായിട്ട്. അതില്‍ ഒരു റീസണ്‍ തട്ടമിട്ടത് എന്നതായിരുന്നു. ഈ സിനിമയില്‍ പ്രണയം എന്നുള്ളതിനുപരി ഒരുപാട് റിലേഷന്‍സിന്റെ കഥപറയുന്നുണ്ട്. പ്രണയം എന്നൊരു കോണ്‍സ്റ്റന്റ് ആയിട്ടുള്ള ഇമോഷന്‍ ഉണ്ട്.

പക്ഷേ അത് കൂടാതെ നമ്മുടെ ഫ്രണ്ട്ഷിപ്പിനെകുറിച്ചും പറയുന്നുണ്ട്. ഷെറിന്‍ അഭിലാഷ്, അജേഷ് ആലപ്പാട് ഈ മൂന്ന് കഥാപാത്രങ്ങളും ക്ലാസ്‌മേറ്റ്‌സാണ്. അവരുടെ സൗഹൃദത്തെ കുറിച്ചും, അവിടെ തന്നെ അഭിലാഷും അവരുടെ അമ്മയുമായിട്ടുള്ള റിലേഷനും കാണിക്കുന്നുണ്ട്. അങ്ങനെ പ്രണയം എന്നുള്ള ഒരു കോണ്‍സ്റ്റന്റ് ഇമോഷനെക്കാളും ഈ സിനിമ ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ്,’ തന്‍വി റാം പറയുന്നു.

Content Highlight: Tanvi ram talks about Abilasham movie