രാജസ്ഥാന്‍ റോയല്‍സ് ഇടക്കാല നായകന്‍ റിയാന്‍ പരാഗിന് പിഴ വിധിച്ച് ഐ.പി.എല്‍. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ. അനുവദിച്ച സമയത്തിനകം ഓവറുകള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരാഗിന് ശിക്ഷ വധിച്ചിരിക്കുന്നത്. 12 ലക്ഷം രൂപയാണ് പരാഗ് പിഴയായി ഒടുക്കേണ്ടത്.
തുടര്‍ച്ചയായി രണ്ട് പരാജയങ്ങള്‍ക്ക് ശേഷം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ മത്സരത്തിലാണ് റിയാന്‍ പരാഗിന് പിഴ നേരിടേണ്ടി വന്നത്. രാജസ്ഥാന്റെ ക്യാപ്റ്റനായി ചുമതലയുള്ള അവസാന മത്സരത്തിലാണ് താരത്തിന് ശിക്ഷ ലഭിക്കതെന്നതും ശ്രദ്ധേയമാണ്.
2025 ഐ.പി.എല്ലില്‍ ടീമുകള്‍ എല്ലാ തന്നെ നിശ്ചിത സമയത്തിനകം തന്നെ ഓവറുകള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ട്. മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനും ഇത്തരത്തില്‍ സമയബന്ധിതമായി ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ഇത്തരത്തില്‍ പിഴയൊടുക്കേണ്ടതായി വന്നിരുന്നു.
വലിയ തുക പിഴയായി ഒടുക്കേണ്ടി വരുമെങ്കിലും പരാഗിന് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചേക്കില്ല.
‘2025 മാര്‍ച്ച് 30ന് ഗുവാഹത്തിയിലെ എ.സി.എ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ മിസ്റ്റര്‍ റിയാന്‍ പരാഗിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തുന്നു.
ഐ.പി.എല്‍ ഗൈഡ്‌ലൈനുകളുടെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ആദ്യ കുറ്റകൃത്യമായതിനാല്‍ 12 ലക്ഷം രൂപ പിഴ ചുമത്തുന്നു,’ ഐ.പി.എല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ബി.സി.സി.ഐയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതതിന് പിന്നാലെയാണ് റിയാന്‍ പരാഗ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ആദ്യ മൂന്ന് മത്സരത്തില്‍ പരാഗ് രാജസ്ഥാനെ നയിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്.
അതേസമയം, അടുത്ത മത്സരം മുതല്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കും. ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരാണ് വേദി.
Content Highlight: IPL 2025: RR vs CSK: Riyan Parag fined 12 lakh for slow over rate