under 19 asia cup
ചേട്ടന്മാര്‍ക്ക് പിന്നാലെ അനിയന്മാരും; ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ അണ്ടര്‍ 19 ടീം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Oct 07, 01:43 pm
Sunday, 7th October 2018, 7:13 pm

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക കിരീടം. ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പ്പിച്ചാണ് ധാക്കയിലെ ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയത്. യു.എ.ഇയില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ അണ്ടര്‍ 19 ടീമും ജേതാക്കളാവുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 38.4 ഓവറില്‍ 160ന് ഓള്‍ഔട്ടാവുകായായിരുന്നു. ആറു വിക്കറ്റെടുത്ത ഹര്‍ഷ് ത്യാഗിയാണ് ലങ്കന്‍ നിരയുടെ എല്ലൊടിച്ചത്.

ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (113 പന്തില്‍ 85), അനൂജ് റാവത്ത് (79 പന്തില്‍ 57), ക്യാപ്റ്റന്‍ സിമ്രന്‍ സിങ് (37 പന്തില്‍ 65), ആയുഷ് ബദോനി (28 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 43 പന്തില്‍ 31 റണ്‍സെടുത്തു.