Kerala News
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍; രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് ആവര്‍ത്തിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 01, 05:14 am
Tuesday, 1st September 2020, 10:44 am

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഒളിവിലായിരുന്ന അന്‍സറും ഐ.എന്‍.ടിയുസി നേതാവായ ഉണ്ണിയുമാണ് പിടിയിലായത്.

അന്‍സറിനും ഉണ്ണിക്കും അക്രമത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൊലീസ് പറയുന്ന പ്രകാരം സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവരാണ് യുവാക്കളെ വെട്ടിയത്.

കേസില്‍ എട്ട് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. നിലവില്‍ എട്ട്‌പേരും ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

നേരത്തെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി നാലുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്.

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മരിച്ച യുവാക്കളിലൊരാളായ ഹക്ക് മുഹമ്മദിനെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മുമ്പും ഹക്ക് മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയും പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയിരുന്നതായുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Two more convicts caught in Venjaramoodu Murder