കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2024, 5:52 pm
കോഴിക്കോട്: കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമ്മാസ് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയപ്പോൾ വൈകിട്ടോടെയാണ് രണ്ടുപേരും അപകടത്തില്‍ പെട്ടത്.