ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂമികുലുക്കത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. മാലുകു ദ്വീപില്‍ അനുഭവപ്പെട്ട ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്തോനേഷ്യയ്ക്ക് പുറമെ ഫിലിപ്പീന്‍സ്, ജപ്പാന്‍, തായ്‌വാന്‍, പലാവു, പപുവ, ന്യൂഗുനിയ, സോളമന്‍ ദ്വീപ്, മാര്‍ഷല്‍ ദ്വീപ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്.
ശക്തമായ സുനാമി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂകമ്പത്തിന് ശേഷം 30 മിനുറ്റു മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ സുനാമിത്തിരകള്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2004 ല്‍ ഉണ്ടായ സുനാമിയില്‍ 1,70,000 പേരാണ് ഇന്തോനേഷ്യയില്‍ കൊല്ലപ്പെട്ടിരുന്നത്. ഇന്ന് രാവിലെ10.31നാണ് ഇന്തോനേഷ്യയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നത്. ഭുകമ്പത്തില്‍ ഇതുവരെ ആളപായമോ വന്‍ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.