വാഷിംഗ്ടണ്‍: ആവശ്യമാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ യു.എസ് ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും സഹായം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ട്രംപ് പറഞ്ഞത്.
ലോക ഇക്കണോമിക്‌സ് ഫോറത്തില്‍ വെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള ചര്‍ച്ചയ്ക്ക മുന്‍പ് വ്യാപാരവും അതിര്‍ത്തിയുമാണ് ചര്‍ച്ചയുടെ പ്രധാന വിഷയം എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനാണ് പ്രധാന വിഷയം എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞുത്.
” വ്യാപരമായിരിക്കും വളരെയേറെ പ്രധാനപ്പെട്ട വിഷയം… കശ്മിരിന്റെ കാര്യത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടും സംസാരിക്കും. ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കും”, ട്രംപ് പറഞ്ഞു.
” ഞങ്ങള്‍ വളരെയേറെ ശ്രദ്ധയോടെ കശ്മിര്‍ വിഷയം വീക്ഷിക്കുന്നുണ്ട്”, ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ ആദ്യമായി വേദി ആകുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ ന്യൂദല്‍ഹിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്.