Film News
പരിപാടി ഇപ്പൊ തീരും, പോയി ഫുഡ് അടിക്കാമെന്ന് നിവിനോട് അജു; പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ രാഹുല്‍ ഗാന്ധിക്ക് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 26, 12:21 pm
Monday, 26th September 2022, 5:51 pm

അജു വര്‍ഗീസിന്റെ പുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്നു. പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടയില്‍ നിവിനോട് എന്തോ രഹസ്യം പറയുന്ന അജുവിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

‘പരിപാടി ഇപ്പൊ തീരും…ശേഷം നേരെ പോയി ഫുഡ് അടിക്കാം, ബസ് ഏക് ഇഷാരാ ഭായ്ജാന്‍, ബസ് ഏക്,’ എന്ന ക്യാപ്ഷനോട് കൂടിയാണ് അജു വര്‍ഗീസ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോട് ബന്ധപ്പെട്ടാണ് ട്രോള്‍ കമന്റുകള്‍ വരുന്നത്.
ഞങ്ങളുടെ രാഹുല്‍ജിയെ ട്രോളാന്‍ മാത്രം താന്‍ വളര്‍ന്നോ? ഇതിനു താന്‍ .അനുഭവിക്കും. നോക്കിക്കോ, ഞങ്ങടെ രാഹുട്ടേനെ കളിയാക്കിയതല്ലല്ലോ ലെ, പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല, നിങ്ങക്ക് ആ രാഹുല്‍ ജിയുടെ കൂടെ നടന്നൂടെ… പ്രൊമോഷനും നടക്കും, ഫുഡ് അടിയും നടക്കും, നടത്തവും നടക്കും, തട്ട് കട അയിമ്മേ തൊട്ട് കളിക്കണ്ട അത് ഞങ്ങളുടെ ദേശീയ കടയാണ്,

എന്തിനാഡോ ഞങ്ങടെ എ.പിയെ ഇങ്ങനെ കളിയാക്കുന്നേ, ജോഡോ….. ശ്ശേ പോടോ, ആരെടാ നമ്മടെ വയനാടന്‍ പ്രധാന മന്ത്രിയെ ട്രോളുന്നത്, തട്ടുകട യാത്രക്കിട്ടാ തട്ട് ലേ രാ ഗാ ഫാന്‍സിന് കുരു പൊട്ടും, അടുത്ത സംസ്ഥാന അവാര്‍ഡ് മേടിക്കാന്‍ ഞങ്ങളുടെ തട്ടുകട ജി യെ അപമാനിച്ചാല്‍…ഞങ്ങള്‍ സുധാകരന്റെ കുട്ടികള്‍ ഇറങ്ങും, ഭാരത് തട്ടുകട യാത്ര, അടുത്തുള്ള ഹോട്ടലില്‍ പോയി പൊറോട്ട കഴിക്കു….പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞാല്‍ മതി, ഹായ് ചായക്കട ഹേ.. തോടാ റസ്റ്റ് കരോ, അപ്പൊ നിങ്ങളും ലൂഡോ യാത്രയിലാണോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം സെപ്റ്റംബര്‍ 29നാണ് സാറ്റര്‍ഡേ നൈറ്റ് റിലീസ് ചെയ്യുന്നത്. ഹ്യൂമര്‍ ത്രില്ലര്‍ ജേണറിലുള്ള സിനിമ സ്റ്റാന്‍ലി ഡേവിസ്, സുനില്‍, ജസ്റ്റിന്‍, അജിത്ത് എന്നീ നാലു സുഹൃത്തുക്കളുടെ തീവ്രമായ ആത്മബന്ധമാണ് കാണിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സാറ്റര്‍ഡേ നൈറ്റ് നിര്‍മിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമര്‍ ജേണറിലുള്ള ചിത്രം കൂടിയാണ് ‘സാറ്റര്‍ഡേ നൈറ്റ്’. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlight: trolls against rahul gandhi in comment box of aju varghese’s post