രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധം; കറുപ്പണിഞ്ഞ് നേതാക്കൾ; തൃണമൂൽ കോൺഗ്രസിന്റെ അപ്രതീക്ഷിത എൻട്രി
national news
രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധം; കറുപ്പണിഞ്ഞ് നേതാക്കൾ; തൃണമൂൽ കോൺഗ്രസിന്റെ അപ്രതീക്ഷിത എൻട്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2023, 11:14 am

ന്യൂദൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ പാർലമെന്ററി ഓഫീസിൽ എം.പിമാരുടെ യോഗം ചേർന്ന് കോൺഗ്രസ്. 17 പ്രതിപക്ഷ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഡി.എം.കെ, സമാജ് വാദി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ആർ.എസ്.പി, ആം ആദ്മി പാർട്ടി, സി.പി.ഐ.എം, സി.പി.ഐ, ആർ.ജെ.ഡി, എൻ.സി.പി, ഐ.യു.എം.എൽ, എം.ഡി.എം.കെ, കേരള കോൺഗ്രസ്, ശിവസേന യു.ബി.ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇതിനിടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഹൈബി ഈഡൻ എം.പിയും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.

കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിലേക്ക് എത്തുക. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സമ്മേളനത്തിന് കറുത്ത വസ്ത്രം ധരിച്ച് എത്തണമെന്ന് കോൺഗ്രസ് നേരത്തെ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Leaders in black; Trinamool Congress’s surprise entry; The opposition intensified its protest against the action against Rahul Gandhi