കോഴിക്കോട് ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ നിരക്ക് മുപ്പത് ശതമാനത്തിന് മുകളില്‍
Kerala News
കോഴിക്കോട് ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ നിരക്ക് മുപ്പത് ശതമാനത്തിന് മുകളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 10:29 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ നിരക്ക് മുപ്പതിന് മുകളില്‍ എന്ന് റിപ്പോര്‍ട്ട്.

മെയ് ഒമ്പത് മുതല്‍ 15 വരെയുള്ള ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുപ്പത് ശതമാനത്തിനു മുകളിലാണ്. ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ നിരക്ക് രേഖപ്പെടുത്തിയത് 45 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്.

മെയ് ഒന്‍പത് മുതല്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം ഒളവണ്ണ (45), തൂണേരി (44), കോട്ടൂര്‍ (38), ചേളന്നൂര്‍ (37), രാമനാട്ടുകര (37), വാണിമേല്‍(37), അഴിയൂര്‍ (36), കാരശ്ശേരി (36), ഫറോക്ക് (35), കക്കോടി (35), ഉണ്ണികുളം (35), വളയം (35), കൊടിയത്തൂര്‍ (34), കാക്കൂര്‍ (33), ഒഞ്ചിയം (33), പനങ്ങാട് (33), വേളം (33), ചെറുവണ്ണൂര്‍ (32), കടലുണ്ടി (32), കുന്നുമ്മല്‍ (32), തലക്കുളത്തൂര്‍ (32), തിരുവള്ളൂര്‍ (32), എടച്ചേരി (31), ഓമശ്ശേരി (31), പെരുവയല്‍ (31), ചെക്യാട് (30), കട്ടിപ്പാറ(30), നാദാപുരം(30), നടുവണ്ണൂര്‍ (30), പെരുമണ്ണ (30) ശതമാനം എന്നിങ്ങനെയാണ് ടി പിആര്‍ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍.

46 തദ്ദേശസ്ഥാപനങ്ങളിലെ ടി.പി.ആര്‍ നിരക്ക് 20 നും 30 ശതമാനത്തിനും ഇടയിലാണ്. ചങ്ങരോത്ത്(19), ആയഞ്ചേരി( 17) എന്നി രണ്ടു പഞ്ചായത്തുകളില്‍ ടി.പി.ആര്‍ 20 ശതമാനത്തില്‍ താഴെയാണ്. ജില്ലയില്‍ മെയ് മൂന്നു മുതല്‍ ഒന്‍പത് വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടി.പി.ആര്‍ നിരക്ക് മുപ്പത് ശതമാനത്തിനു മുകളിലായിരുന്നു.

 

\

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: TPR rate is above 30% in 30 local bodies in Kozhikode district