Entertainment news
ടൊവിനോ - സുരാജ് ചിത്രം കാണെകാണെയും ഒ.ടി.ടി റിലീസിന്; ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 10, 02:31 pm
Friday, 10th September 2021, 8:01 pm

കൊച്ചി: മിന്നല്‍ മുരളിക്ക് പിന്നാലെ ടൊവിനോയുടെ കാണെകാണെ എന്ന ചിത്രവും ഒ.ടി.ടി റിലീസിന്. സെപ്റ്റംബര്‍ 17 ന് സോണി ലിവ്‌ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉയരെ സിനിമക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, അലോഖ്, ബിനു പപ്പു, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സനീഷ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷബീര്‍ പെരിന്തല്‍മണ്ണ. സ്റ്റില്‍സ് – ജിയോ ജോമി, വി.എഫ്.എക്‌സ് – പ്രോമിസ്, പരസ്യകല – ഓള്‍ഡ് മോങ്ക്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Tovino-Suraj movie ‘Kanekane’ also released for OTT; The teaser has been released