ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആക്രമണം ഉണ്ടാക്കും; കൂടുതല്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് തൃണമൂല്‍
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഈ ആവശ്യം അറിയിച്ച് പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് തൃണമൂല്‍ കത്ത് അയച്ചു.
ബി.ജെ.പി ആസൂത്രണം ചെയ്ത അക്രമം ചെറുക്കുന്നതിന് നിലവിലെ കേന്ദ്രസൈന്യം അപര്യാപ്തമാണെന്നും തൃണമൂല്‍ ആരോപിച്ചു.
ബി.ജെ.പിയുടെ നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയായ സുവേന്തു അധികാരിക്കെതിരെയും കത്തില്‍ ആരോപണമുണ്ട്. സുവേന്തു അധികാരി നന്ദിഗ്രാമിന് പുറത്തുനിന്നുള്ള ക്രിമിനലുകളെ ആയുധവുമായി മണ്ഡലത്തില്‍ എത്തിച്ചിട്ടുണ്ടെന്നും തൃണമൂല്‍ കത്തില്‍ ആരോപിച്ചു.
അതേസമയം, ഇന്ന് വൈകുന്നേരം തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ സ്ഫോടനം നടന്നിരുന്നു. ബങ്കുര ജില്ലയിലെ ജോയ്പൂരിലെ ഓഫീസിലാണ് സ്ഫോടനം നടന്നത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ബി.ജെ.പി ആരോപിച്ചു.
പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയാണ് സ്ഫോടനമുണ്ടായതെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം സ്ഫോടനത്തിനുത്തരവാദികള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യമാണെന്നാണ് തൃണമൂല്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
VIDEO
Content Highlights: TMC seeks deployment of additional central armed forces in Bengal