അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംഗീതഞ്ജന്‍ ടി.എം കൃഷ്ണ. ട്വിറ്ററിലൂടെയാണ് കൃഷ്ണയുടെ പ്രതികരണം.
‘ബാബ്‌റി മസ്ജിദ് തകര്‍ത്തവകരെ വരും നാളുകളില്‍ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആ വിധിയെ കുറിച്ച് ആരുടേയും ജയവുമല്ല തോല്‍വിയുമല്ലെന്ന് മോദി പറയുമെന്നും’ ഇതായിരുന്നു ടി.എം കൃഷ്ണയുടെ പ്രതികരണം.
I do hope that a day comes (soon) when those responsible for the demolition of the Babri Masjid are convicted and Mr Modi will tweet “This verdict shouldn’t be seen as a win or loss for anybody.” #babrimasjiddemolition #AyodhyaJudgment #RamMandir
— T M Krishna (@tmkrishna) November 10, 2019
സംവിധായകന്‍ പാ രഞ്ജിത്തും അയോധ്യ വിധിയോട് പ്രതികരിച്ചിരുന്നു. ‘നിയമവും ജനാധിപത്യവും വിധേയത്വത്തോടു കൂടി പ്രവര്‍ത്തിക്കുന്നതാണ് ഓരോ ദിവസവും കാണാനാവുന്നത്. അധികാരത്തിലിരിക്കുന്നവരുടെ താല്‍പര്യമാണ് വിധികളില്‍ നിറയുന്നത്, എങ്ങനെ പറയും നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണെന്ന്?’- ഇങ്ങനെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.