ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം
Entertainment
ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th June 2024, 11:26 am

താന്‍ ഗുരുനാഥന്മാരില്‍ ഒരാളായി കാണുന്ന വ്യക്തിയാണ് സംവിധായകന്‍ രഞ്ജിത്തെന്ന് പറയുകയാണ് നടന്‍ ടിനി ടോം. മമ്മൂട്ടിയാണ് പാലേരിമാണിക്യം എന്ന സിനിമയിലേക്ക് വിളിപ്പിക്കുന്നതെന്നും ആ സിനിമയില്‍ തനിക്ക് ട്രിപിള്‍ റോളായിരുന്നുവെന്നും താരം പറയുന്നു. അന്ന് അവിടെ ചെന്നപ്പോള്‍ ടി.എ. റസാഖ് തനിക്ക് ബോഡി സെയില്‍സ് മാന്‍ എന്ന പേരിട്ടുവെന്നും ടിനി പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സംവിധായകന്‍ രഞ്ജിത്തിനെ ഞാന്‍ എന്റെ ഗുരുനാഥന്മാരില്‍ ഒരാളായിട്ടാണ് കാണുന്നത്. മമ്മൂക്കയാണ് അദ്ദേഹത്തിനോടൊപ്പം പാലേരിമാണിക്യം എന്ന സിനിമയിലേക്ക് എന്നെ വിളിപ്പിക്കുന്നത്. ആ സിനിമയില്‍ എനിക്ക് ട്രിപിള്‍ റോളായിരുന്നു. പിന്നെ പാട്ട് സീനൊക്കെ ഉണ്ടായിരുന്നു. ഞാന്‍ പാലേരിമാണിക്യത്തിന്റെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ടി.എ. റസാഖ് എനിക്ക് ഒരു പേരിട്ടു. ബോഡി സെയില്‍സ് മാന്‍ എന്നായിരുന്നു ആ പേര്. അതായത് ശരീരം വിറ്റ് നടക്കുന്നവന്‍.

അന്ന് അവിടെ വെച്ച് എനിക്ക് ശരീരം മാത്രമല്ല മുഖവും കാണിക്കാന്‍ അവസരം തരണമെന്ന് ഞാന്‍ പറഞ്ഞു. അവിടെ നിന്ന് രഞ്ജിത്തേട്ടന്‍ എനിക്ക് ഒരു ഓഫര്‍ തന്നു. അങ്ങനെയാണ് പ്രാഞ്ചിയേട്ടന്‍ എന്ന സിനിമയിലേക്ക് ഞാന്‍ എത്തിയത്. അതിന് ശേഷം എനിക്ക് മലയാള സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ കിട്ടി. പ്രാഞ്ചിയേട്ടന്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് ഇന്ത്യന്‍ റുപ്പിയില്‍ അവസരം ലഭിച്ചത്. അതും പൃഥ്വിരാജിന്റെ കൂടെ തന്നെയുള്ള കഥാപാത്രമായിരുന്നു അതില്‍.

Also Read: ജോഷി സാറിന്റെ സെറ്റില്‍ മറ്റൊരാളുടെയും ശബ്ദം കേള്‍ക്കില്ല; പക്ഷെ അദ്ദേഹം ഒരു പാവം മനുഷ്യനാണ്: ജിസ് ജോയ്

ആ സിനിമയില്‍ രാജുവിന്റെ കൂടെയുള്ള നിമിഷങ്ങള്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. തുറന്ന മനസുള്ള ആളായിരുന്നു അവന്‍. പലപ്പോഴും ഉള്ള കാര്യങ്ങള്‍ മനസില്‍ വെക്കാതെ തുറന്ന് പറയുന്നത് കൊണ്ട് എനിക്ക് എന്റെ സ്വഭാവം പോലെയാണ് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകളൊക്കെ കറക്റ്റ് സിങ്കായിരുന്നു. രാജു ആ സിനിമയുടെ പ്രൊഡ്യൂസര്‍ കൂടെയായിരുന്നു,’ ടിനി ടോം പറഞ്ഞു.


Content Highlight: Tini Tom Talks About TA Razak