ഈ ഫോര്‍മാറ്റില്‍ അവന്‍ വലിയൊരു അടയാളമാണ് കാണിച്ചത്; യുവതാരത്തിന് പ്രശംസയുമായി ടിം സൗത്തി
Sports News
ഈ ഫോര്‍മാറ്റില്‍ അവന്‍ വലിയൊരു അടയാളമാണ് കാണിച്ചത്; യുവതാരത്തിന് പ്രശംസയുമായി ടിം സൗത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 3:49 pm

ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ലങ്ക 305 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 340 റണ്‍സിനും പുറത്തായി.

ശേഷം രണ്ടാം ഇന്നിങ്‌സില്‍ ലങ്ക 309 റണ്‍സ് നേടിയപ്പോള്‍ 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവീസിന് നല്‍കിയത്. എന്നാല്‍ 211 റണ്‍സ് മാത്രമാണ് ന്യൂസിലാന്‍ഡിന് നേടാന്‍ സാധിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യുവ താരം രചിന്‍ രവീന്ദ്രയാണ്. നാലാമനായി ഇറങ്ങി 168 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും അടക്കം 92 റണ്‍സ് നേടിയാണ് താരം പുറത്തായത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ പ്രതാഭ് ജയസൂര്യയുടെ ഇരയായിട്ടാണ് താരം പുറത്തായത്.

എന്നിരുന്നാലും രചിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി. ഒരു മാച്ച് വിന്നിങ് പ്രകടനമല്ലെങ്കിലും ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് രചിന്‍ കാഴ്ചവെച്ചതെന്നാണ് സൗത്തി പറഞ്ഞത്.

‘ ലോക ടെസ്റ്റ് ഫോര്‍മാറ്റില്‍ അധികം അനുഭവസമ്പത്തില്ലാത്ത ഒരു യുവതാരം എവേ നിന്ന് 90 റണ്‍സ് നേടുന്നത് ഒരു വലിയ അടയാളമാണ്,’ ടിം സൗത്തി പറഞ്ഞു.

രണ്ടാം ഇന്നിങസില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ച താരം പ്രഭാത് ജയസൂര്യയാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്.

കെയ്ന്‍ വില്ല്യംസണ്‍ (30), രചിന്‍ രവീന്ദ്ര (92), ടോം ബ്ലണ്ടല്‍ (30), ഗ്ലെന്‍ ഫിലിപ്‌സ് (4), വില്‍ ഒറോര്‍ക്ക് (0) എന്നിവരെയാണ് ജയസൂര്യ പുറത്താക്കിയത്. താരത്തിന് പുറമെ രമേഷ് മെന്‍ഡിസ് മൂന്ന് വിക്കറ്റുകളും അസിത ഫെര്‍ണാണ്ടോ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഒരു വിക്കറ്റും നേടി.

 

Content Highlight: Tim Southee Talking About Rachin Ravindra