എന്തിനാണ് ദൈവത്തിന്റെ പേരില്‍ മാത്രമേ വോട്ട് ചോദിക്കൂ എന്ന് വാശി പിടിക്കുന്നത്; ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
D' Election 2019
എന്തിനാണ് ദൈവത്തിന്റെ പേരില്‍ മാത്രമേ വോട്ട് ചോദിക്കൂ എന്ന് വാശി പിടിക്കുന്നത്; ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 11:42 am

തിരുവനന്തപുരം: ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ വോട്ട് ചോദിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല വിഷയം ഉന്നയിക്കാം എന്നാല്‍ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ദൈവത്തിന്റെ പേരിലെ വോട്ട് ചോദിക്കൂ എന്ന വാശി എന്തിനാണ്. ദൈവത്തിന്റെ പേരിലെ വോട്ട് ചോദിക്കൂ എന്ന നിര്‍ബന്ധം പര്‍ട്ടിക്കലുര്‍ പാര്‍ട്ടിയ്‌ക്കെന്തിനാണ്”.

ALSO READ: സുരേഷ് ഗോപിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടലംഘനം തന്നെ; കളക്ടറുടെ നടപടി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസയച്ചതമായുള്ള സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടേത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുള്ളതിനാലാണെന്ന് കളക്ടര്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അയ്യനെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സഹോദരനാണെന്ന ബി.ജെ.പി വിശദീകരണം അവരുടെ വ്യാഖ്യാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മതം, ജാതി ,ദൈവം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സമ്മതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെങ്കില്‍ തെറ്റാണെന്ന് ശ്രീധരന്‍ പിള്ള; കളക്ടര്‍ പിണറായിക്കു ദാസ്യവേല ചെയ്യുകയാണെന്ന് ഗോപാലകൃഷ്ണന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച പെരുമാറ്റച്ചട്ടം അല്ലെന്നും ദൈവത്തിന്റെ പേര് രാഷ്ട്രീയത്തിന് എന്തിന് ഉപയോഗിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കളക്ടര്‍ക്ക് നടപടിയെടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഇത് പെരുമാറ്റച്ചട്ടലംഘനമാണ്. റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരുമാറ്റച്ചട്ടലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി അയ്യപ്പന്റെ പേര് ഉപയോഗിക്കുന്നു എന്നാണ് കളക്ടറുടെ വിശദീകരണം.

ALSO READ: തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്; സുരേഷ് ഗോപിക്കെതിരായ നടപടിയില്‍ ടി.വി അനുപമ

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്.

WATCH THIS VIDEO: