മലയാള സിനിമ പ്രേമികള്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബേസുള്ള ചിത്രമാണ് 1980ല്‍ പുറത്തിറങ്ങിയ അങ്ങാടി. ടി. ദാമോദരന്റെ തിരക്കഥയില്‍ ഐ.വി. ശശിയാണ് അങ്ങാടി സംവിധാനം ചെയ്തത്. ജയന്‍, സീമ, സുകുമാരന്‍, അംബിക തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംഘട്ടനം നിര്‍വഹിച്ചത് ത്യാഗരാജന്‍ മാസ്റ്ററായിരുന്നു.
ഐ. വി ശശിയെ കുറിച്ചും അങ്ങാടി എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ത്യാഗരാജന്‍ മാസ്റ്റര്‍. ആദ്യകാലത്ത് വെള്ളവും തീയുമൊക്കെ സംഘട്ടനങ്ങളില്‍ കൊണ്ട് വരാന്‍ ഐ.വി ശശി പ്രത്യേക താത്പര്യം കാണിച്ചിരുന്നുവെന്നും അതിന് ഉദാഹരണമാണ് അങ്ങാടി സിനിമയിലെ ക്ലൈമാക്‌സ് രംഗമെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു.
ഡ്യൂപ്പിടാന്‍ ജയന്‍ തയ്യാറായിരുന്നില്ല. അപകടം പിടിച്ച രംഗങ്ങളില്‍ നടന്മാരുടെ സുരക്ഷിത്വം ഉറപ്പുവരുത്താതെ ശശി ഷൂട്ടിങ് തുടങ്ങാറുമില്ല – ത്യാഗരാജന്‍
തന്റെ മനസിലുള്ള ഫ്രെയിം ക്യാമറയില്‍ പകര്‍ത്താന്‍ എത്ര വലിയ റിസ്‌ക്കെടുക്കാനും ഐ.വി ശശി തയ്യാറായിരുന്നുവെന്നും അത്തരം സിറ്റുവേഷനുകളിലെല്ലാം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിയുടെ ചിത്രീകരണത്തിനിടയില്‍ പലതവണ നടന്‍ ജയന് പരിക്ക് പറ്റിയെന്നും അപ്പോഴെല്ലാം ഇനി ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ഐ.വി ശശി പറഞ്ഞാലും ജയന്‍ കേള്‍ക്കാറില്ലെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
‘ആദ്യകാലത്ത് വെള്ളവും തീയുമൊക്കെ സംഘട്ടനങ്ങളില്‍ കൊണ്ട് വരാന്‍ ശശി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. വലിയ ഹിറ്റായി മാറിയ അങ്ങാടിയുടെ ക്ലൈമാക്‌സ് രംഗം തന്നെ മികച്ച ഉദാഹരണമാണ്. ജയനും സീമയും സുകുമാരനും രവികുമാറും രാഘവനുമൊക്കെ ചേര്‍ന്ന് തീപിടിച്ച ഗോഡൗണില്‍ കിടന്നുള്ള സാഹസിക രംഗങ്ങളുടെ ചിത്രീകരണം വളരെ അപകടം നിറഞ്ഞതായിരുന്നു.
തന്റെ മനസിലുള്ള ഫ്രെയിം ക്യാമറയില്‍ പകര്‍ത്താന്‍ എത്ര വലിയ റിസ്‌ക്കെടുക്കാനും ശശി തയ്യാറായിരുന്നു. അത്തരം സിറ്റുവേഷനുകളിലെല്ലാം നിരവധി അപകടങ്ങളെയും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടതായിവന്നു.
അങ്ങാടിയുടെ ചിത്രീകരണത്തിനിടയില്‍ പലതവണ ജയന് പരിക്ക് പറ്റിയിരുന്നു. അപ്പോഴൊക്കെ ശശി പറയും ‘കൂടുതല്‍ റിസ്‌ക്കുള്ള ഷോട്ടുകളില്‍ ജയനെ ഒഴിവാക്കണം. നമുക്ക് ഡ്യൂപ്പിനെ വെച്ച് ചെയ്യാം’ എന്ന്. പക്ഷേ, ഡ്യൂപ്പിടാന്‍ ജയന്‍ തയ്യാറായിരുന്നില്ല. അപകടം പിടിച്ച രംഗങ്ങളില്‍ നടന്മാരുടെ സുരക്ഷിത്വം ഉറപ്പുവരുത്താതെ ശശി ഷൂട്ടിങ് തുടങ്ങാറുമില്ല,’ ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു.
Content Highlight: Thyagarajan Master talks about Jayan and I V Sasi