Film News
ആഷിഖി മൂന്നാം ഭാഗത്തില്‍ നായികയായി തൃപ്തി; നായകനാവുന്നത് ഈ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 26, 05:44 pm
Tuesday, 26th December 2023, 11:14 pm

മോഹിത് സുരിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്ത് വന്ന ചിത്രമാണ് ആഷിഖി 2. ആദിത്യ റോയി കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ ആദ്യമായി അഭിനയിച്ച ചിത്രം ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയായിരുന്നു. ഇന്ത്യയാകെ തരംഗമായ ചിത്രത്തിന് മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്.

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യനായിരിക്കും നായകനാവുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭൂഷണ്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആഷിഖി മൂന്നാം ഭാഗത്തിലേക്ക് തൃപ്തി ദിമ്രി നായികയാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അനിമല്‍ സിനിമക്ക് പിന്നാല തൃപ്തി സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമായിരുന്നു. ഇതും താരത്തെ ചിത്രത്തിലേക്ക് പരിഗണിക്കുന്നതില്‍ ഒരു പ്രധാന ഘടകമായെന്ന് പിങ്ക് വില്ല പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും തൃപ്തിയെ നായികയായി അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ചെന്നും ചിത്രത്തോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നത്.

സത്യപ്രേം കി കഥയാണ് ഒടുവില്‍ പുറത്ത് വന്ന കാര്‍ത്തിക് ആര്യന്റെ ചിത്രം. സമീര്‍ വിധ്വന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ കിയാര അദ്വാനിയായിരുന്നു നായിക.

Content Highlight: Thrupti dimri as heroine in Aashiqui 3rd part