നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ യുടെ അനധികൃത പാര്‍ക്കിനെതിരെ പരാതി ഉന്നയിച്ച പൊതുപ്രവര്‍ത്തകന് വധഭീഷണി. എം.എല്‍.എയുടെ ആളുകളാണ് പൊതുപ്രവര്‍ത്തകനായ ജിജു വെള്ളിപ്പാറയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
ഫോണിലൂടെ മുമ്പും ഭീഷണിയുണ്ടായിരുന്നതായി ജിജു പറയുന്നു. ജിജു വെള്ളിപ്പാറയുടെ വിവരാവകാശ ചോദ്യങ്ങളിലൂടെയാണ് എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമാണെന്ന കാര്യം പുറത്തു വന്നത്.
പാര്‍ക്കിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നതെന്ന് ജിജു പറയുന്നു. പരിസ്ഥിതി ദുര്‍ബലമേഖലയിലാണ് പാര്‍ക്ക് നിര്‍മ്മിച്ചതെന്നാണ് അന്‍വറിനെതിരായ ആരോപണം. മുഖ്യമന്ത്രി എം.എല്‍.എയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം ആരോപണത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കക്കാടംപൊയിലിലാണ് അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. അംഗീകാരമില്ലാതെയാണ് പാര്‍ക്ക് നിര്‍മ്മിച്ചതെന്നാണ് ആരോപണം. നിര്‍മ്മാണവുമായി വ്യാപകമായി കുന്നിടിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.