തിരുവനന്തപുരം: ലോക്ക്ഡൗണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക്.
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേ തീരുവെന്നും തോമസ് ഐസക്ക് പറഞ്ഞു.
ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാകില്ല. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയോചിത തീരുമാനങ്ങള്‍ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു.
മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യങ്ങള്‍ അല്‍പ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായത്. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് വൈകീട്ടോടെ സര്‍ക്കാര്‍ അറിയിക്കും. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ലെന്നാണ് സൂചന.
അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. പാല്‍ വിതരണം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടാകും. പ്രവര്‍ത്തന സമയവും മറ്റ് നിര്‍ദ്ദേശങ്ങളും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് വൈകിട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക