തിരുവനന്തപുരം: വാക്സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്നു മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കരിന് എങ്ങനെ മറികടക്കാനാകുമെന്നും തോമസ് ഐസക്ക് ട്വിറ്റിറിലൂടെ പറഞ്ഞു.
‘സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്നതിനായി കേന്ദ്രീകൃത വാക്‌സിന്‍ സംഭരണത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം നിര്‍ബന്ധിരായിരിക്കുകയാണ്. എന്നാല്‍, എന്തുകൊണ്ടാണു ഇതില്‍സ്വകാര്യ ആശുപത്രികള്‍ക്കു 25% സംവരണം?
വിതരണം ഉറപ്പാക്കുന്നതിലെ കാലതാമസത്തിന്റെ കേടുപാടുകള്‍ കേന്ദ്രത്തിന് എങ്ങനെ പരിഹരിക്കാനാകും?
നിലവിലെ സമയപരിധി എത്രയാണ്? സ്വന്തം വിഡ്ഢിത്തത്തിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം,’ തോമസ് ഐസക്ക് ട്വീറ്റ് ചെയ്തു.
Centre forced to revert to centralized procurement of vaccine for free distribution to states. But why 25% reservation for private hospitals? How can centre undo the damage of delay in ensuring the supply? What is the timeframe? Stop blaming for states for it`s own folly.
— Thomas Isaac (@drthomasisaac) June 7, 2021