മാഡ്രിഡ്: മിന്നും പ്രകടനത്തോടെ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ആയ താരമാണ് ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ. എന്നാല്‍ സ്വന്തം ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ സീസണിലാണ് കുര്‍ട്ടോ ചെല്‍സി വിട്ട് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് കൂടു മാറിയത്. 45 മില്ല്യണ്‍ ഡോളറിനായിരുന്നു കുര്‍ട്ടോയുടെ കൂടുമാറ്റം. സീസണില്‍ റയല്‍ നടത്തിയ മേജര്‍ ട്രാന്‍സ്ഫര്‍ ഇത് മാത്രമാണ്.
ALSO READ: ഗൗരിലങ്കേഷ് ധബോല്‍ക്കര്‍ വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘം; പ്രതികള്‍ പരസ്പരം ആയുധങ്ങള്‍ കൈമാറി
എന്നാല്‍ ടീമിന്റെ ആദ്യ ഇലവനില്‍ ഇപ്പോഴും ഇറങ്ങുന്ന കഴിഞ്ഞ സീസണുകളില്‍ വല കാത്ത കെയ്ലര്‍ നവാസ് തന്നെയാണ്.
ഇത് സംബന്ധിച്ച് വിശദീകരണങ്ങള്‍ ഒന്നും കോച്ച് ലൊപ്പെട്ട്ഗുയിക്ക് നല്‍കാനില്ല. ഒരുപാട് നല്ല താരങ്ങള്‍ ടീമിലുണ്ടെന്നും, സാഹചര്യത്തിനനുസരിച്ച് അവസരങ്ങള്‍ നല്‍കും എന്നുമാണ് ലൊപ്പെട്ട്ഗുയ് പറയുന്നത്.
ALSO READ: ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെയ്പ്; മൂന്ന് മരണം; പ്രതി സ്വയം വെടിവെച്ചു മരിച്ചു
ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ വിന്നര്‍ ആയ ലൂക്ക മോഡ്രിച്ചിനും ലോപ്പെട്ട്ഗുയ് ബെഞ്ചിലാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്ഥാനം നല്‍കിയത്. ലോകകപ്പ് വിജയി റാഫേല്‍ വരാനെയും കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു.