ഡൂള്‍ന്യൂസ് ഡെസ്‌ക്3 hours ago
ന്യൂദല്‍ഹി: രാജ്യത്താകമാനം യു.പി.ഐ സേവനം തടസപ്പെട്ടു. ഗൂഗിള്‍പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. രണ്ട് മണിക്കൂറിലധികമായി സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് പരാതി.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് യു.പി.ഐയുടെ സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടതെന്നാണ് എന്‍.പി.സിഐയുടെ പ്രതികരണം.
ബാങ്കിങ് ആപ്ലിക്കേഷന്‍ വഴിയുള്ള പണമിടപാടിനും തടസം നേരിടുന്നുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.പി.സി.ഐ അറിയിച്ചു.
Content Highlight: UPI services go down; Google Pay, Paytm, etc. all down