മലയാളസിനിമയിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളാണ് മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന സുപ്രിയ മേനോന്‍. പൃഥ്വിരാജ് നായകനായ ‘കുരുതി’ സിനിമ നിര്‍മിച്ചതും സുപ്രിയയാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ സുപ്രിയ. ‘ദ ക്വിന്റ്’ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ പ്രതികരണം.
‘എന്റെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ പക്ഷപാതപരമായാവും മറുപടി പറയുക. ഏറ്റവും എളുപ്പമെന്നുള്ള രീതിയില്‍ ഞാന്‍ പൃഥ്വിയുടെ സിനിമകള്‍ തന്നെ തെരഞ്ഞെടുക്കുന്നു. അത് ഒരിക്കലും വിവാദമാവില്ലല്ലോ? ‘ സുപ്രിയ മറുപടി.
അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, കൂടെ എന്നീ ചിത്രങ്ങളാണ് തന്റെ പ്രിയപ്പെട്ട 3 സിനിമകളായി സുപ്രിയ തെരഞ്ഞെടുത്തത്. മുഖ്യധാരാ നായകന്മാര്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ് പൃഥ്വിരാജ് മുംബൈ പൊലീസില്‍ ചെയ്തതെന്നും സുപ്രിയ പറഞ്ഞു.
‘കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് മുംബൈ പൊലീസ്. പൃഥ്വി അതില്‍ ചെയ്ത സ്വവര്‍ഗാനുരാഗിയായ പൊലീസുകാരന്റെ കഥാപാത്രം ആ സമയത്ത് മുഖ്യധാരാ നായകന്മാര്‍ ആരും ചെയ്യാത്ത ഒന്നായിരുന്നു. ‘കൂടെ’യിലെ പൃഥിരാജിന്റെ ജോഷ്വ തോമസില്‍ ഒരു പരിധി വരെ എന്റെ പങ്കാളിയെയും ഞാന്‍ കണ്ടു. അതില്‍ അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ കഴിവും തെളിഞ്ഞു കാണാം.’ സുപ്രിയ പറഞ്ഞു.
ഒരു വനിതാ നിര്‍മാതാവ് എന്ന നിലയ്ക്ക് എനിക്ക് പിന്തുടരാന്‍ അധികം മാതൃകകളൊന്നും മലയാള സിനിമയിലില്ലെന്നും സുപ്രിയ പറഞ്ഞു. ഇപ്പോഴും ഇവിടെ ഒരു പരിധി വരെ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെത്തന്നെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. സുപ്രിയ കൂട്ടിച്ചേര്‍ത്തു.