ഇന്ത്യ-പാകിസ്ഥാന്‍ കളിക്കണ്ട! മഴ കളിച്ചോളും; വീണ്ടും വില്ലനാകുമോ?
Asia cup 2023
ഇന്ത്യ-പാകിസ്ഥാന്‍ കളിക്കണ്ട! മഴ കളിച്ചോളും; വീണ്ടും വില്ലനാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th September 2023, 8:13 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം 10ാം തിയതിയാണ് നടക്കുക. ഗ്രൂപ്പ് മത്സരത്തില്‍ ഇരവരും ഏറ്റുമുട്ടിയപ്പോള്‍ മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇരു ടീമിനും ഓരോ പോയിന്റാണ് ഈ മത്സരത്തില്‍ നിന്നും നേടാനായത്. സൂപ്പര്‍ ഫോറില്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. എന്നാല്‍ സൂപ്പര്‍ ഫോറിലെ മത്സരവും മഴ കാരണം മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊളംബോയിലാണ് ഇന്ത്യാ-പാക് മത്സരം നടക്കേണ്ടത്. കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച ഇവിടെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ വീണ്ടും മത്സരം പാതിവഴിയില്‍ മുടങ്ങിയേക്കും. വൈകുന്നേരങ്ങളില്‍ 100 ശതമാവും മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. അതുകൊണ്ട് മത്സരം നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

എന്നാല്‍ മത്സരത്തിന് റിസര്‍വ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച മത്സരം നടന്നില്ലെങ്കില്‍ പിറ്റേ ദിവസം മത്സരം നടക്കും. വണ്‍ ക്രിക്കറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. പാകിസ്ഥാനെ ഇന്ത്യ തോല്‍പിച്ചാല്‍ ടൂര്‍മെന്റ് കൊഴുക്കുമെന്നുറപ്പാണ്. ശ്രീലങ്കയാണ് സൂപ്പര്‍ ഫോറിലെ മറ്റൊരു ടീം.

Content Highlight: There Are Chances for Rain in India vs Pakistan Match in Super Four